മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്ക് ചൈനയെ പങ്കാളികളാകാന്‍ ക്ഷണിച്ച് നരേന്ദ്ര മോഡി

ഷാംഗ്ഹായി: സാമ്പത്തിക പുരോഗതിക്കായി ഇന്ത്യക്കും ചൈനയ്ക്കും ഒന്നിച്ചു മുന്നേറാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചൈന സന്ദര്‍ശനത്തിനിടെ ഷാംഗ്ഹായിയില്‍ ബിസിനസ് പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മോഡിയുടെ പ്രതികരണം.

ഇന്ത്യ നിക്ഷേപ സൗഹൃദമായി എന്നതാണ് ഏറ്റവും പുതിയ മാറ്റമെന്നും മോഡി പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ പങ്കാളികളാകാന്‍ മോഡി ചൈനീസ് കമ്പനികളെ ക്ഷണിച്ചു. 22 ചൈനീസ് കമ്പനികളുടെ സിഇഒമാരാണു ചടങ്ങില്‍ പങ്കെടുത്തത്.

മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളില്‍ താല്‍പര്യം പ്രകടിപ്പിച്ച ചൈസീസ് കമ്പനികളുടെ തലവന്‍മാരുമായി 20ല്‍ അധികം ഉടമ്പടികളില്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള ബിസിനസ് പ്രമുഖരും മോഡിക്കൊപ്പമുണ്ടായിരുന്നു.

Top