മെഡിക്കല്‍ കോഴ വിവാദം ; അന്വേഷണം ഇഡിയെ ഏല്‍പ്പിച്ചേക്കും

bjp

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഏല്‍പ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

കോഴ നല്‍കിയ പണം ഡല്‍ഹിയില്‍ എത്തിയത് ഹവാല മാര്‍ഗം ഉപയോഗിച്ചാണെന്നതാണ് ഇഡിയെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം.

കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ എത്ര ഉന്നതന്മാരായാലും തല ഉരുളുമെന്ന് കേന്ദ്രനേതൃത്വം മുന്നറിയിപ്പ് നല്‍കി. റിപ്പോര്‍ട്ട് ചോര്‍ന്നതിനു പിന്നില്‍ അന്വേഷണ കമ്മിഷന്‍ അംഗമായിരുന്ന എ.കെ നസീര്‍ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രം.

ബി.എല്‍. സന്തോഷാണ് കേന്ദ്രത്തിന്റെ നിര്‍ദേശം യോഗത്തില്‍ അറിയിച്ചത്.

അതേസമയം, കോഴ വിവാദവുമായി ബന്ധപ്പെട്ട് അമിത് ഷാ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചു. കേരളത്തില്‍ പാര്‍ട്ടിക്കുണ്ടാകുന്ന മുന്നേറ്റത്തെ ഇത്തരം വിവാദങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തി.

നസീറിന്റെ ഇ-മെയില്‍ വഴിയാണു റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തായതെന്നും മാധ്യമങ്ങള്‍ക്ക് ഇതു നല്‍കിയത് വി.വി. രാജേഷാണെന്നുമാണ് പാര്‍ട്ടിയുടെ നിഗമനം. യോഗത്തില്‍ ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചേക്കും. വി. മുരളീധരന്‍ പക്ഷ നേതാക്കള്‍ക്കു റിപ്പോര്‍ട്ടു ചോര്‍ന്നു കിട്ടിയെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിക്കുന്നത്.

Top