മെഗാസ്റ്റാറിനെയും സൂപ്പര്‍സ്റ്റാറിനെയും കുറിച്ച് കമല്‍ ഹസ്സന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഇന്ത്യന്‍ സിനിമയിലെ അത്ഭുതങ്ങള്‍ എന്ന് നടന്‍ കമല്‍ ഹസ്സന്‍.

വൈവിദ്ധ്യമാര്‍ന്ന എത്രയോ വേഷങ്ങളിലൂടെ മമ്മൂട്ടിസാര്‍ കടന്നുപോയി. ശരിക്കും സിനിമാ മാത്രം സ്വപ്നം കണ്ടാണ് അദ്ദേഹത്തിന്റെ യാത്ര. അതിന്റെ സാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെന്നും കമല്‍ഹാസന്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ അത്രയും മികവ് മറ്റാരിലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ സാറിന് അഭിനയിക്കുകയല്ലെന്നും, ബിഹേവ് ചെയ്യുകയാണെന്നും, ഇത്രമാത്രം സ്വാഭാവികത മറ്റൊരു നടനിലും താന്‍ കണ്ടിട്ടില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

Top