മൂല്യമേറിയ സ്‌പോര്‍ട്ട്‌സ് ടീമുകളുടെ പട്ടികയില്‍ റയല്‍ ഒന്നാമത്

ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ മൂല്യമേറിയ സ്‌പോര്‍ട്ട്‌സ് ടീമുകളുടെ പട്ടികയില്‍ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് ഒന്നാമത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് റയല്‍ ഏറ്റവും മൂല്യമേറിയ സ്‌പോര്‍ട്‌സ് ടീമായി തെരഞ്ഞെടുക്കപ്പെടുന്നത്.

3.26 ബില്യണ്‍ ഡോളറാണ് റയലിന്റെ മൂല്യം. കഴിഞ്ഞ വര്‍ഷം റയലിന്റെ മൂല്യം 3.44 ബില്യണ്‍ ഡോളറായിരുന്നു.

3.2 ബില്യണ്‍ ഡോളര്‍ മൂല്യവുമായി ഡല്ലാസ് കൗബോയ്‌സാ് രണ്ടാം സ്ഥാനത്തും ന്യൂയോര്‍ക്ക് യാങ്കീസ് മൂന്നാം സ്ഥാനത്തുമാണ്.

നാലാം സ്ഥാനത്തുള്ള ബാഴ്‌സലോണയുടെ മൂല്യം 3.16 ബില്യണ്‍ ഡോളറാണ്. 3.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാമതാണ്. കഴിഞ്ഞ വര്‍ഷം രണ്ടും മൂന്നും സ്ഥാനങ്ങളിലായിരുന്നു ഇവരുടെ സ്ഥാനം. ഈ വര്‍ഷം ആദ്യ പത്തില്‍ ഇടം നേടിയ ഫുട്‌ബോള്‍ ക്ലബുകള്‍ ഇത് മൂന്നും മാത്രമാണ്.

റയല്‍ മാഡ്രിഡിന്റെ കഴിഞ്ഞ വര്‍ഷത്തെ 746 മില്യണ്‍ ഡോളര്‍ വരുമാനത്തില്‍ 277 മില്യണ്‍ ഡോളറും വന്നത് ബ്രോഡ്കാസ്റ്റിംഗിലൂടെയാണ്. സ്‌പോര്‍ട്ട്‌സിലെ എല്ലാ മേഖലകള്‍ എടുത്താലും ഇത്രയും ഉയര്‍ന്ന ബ്രോഡ്കാസ്റ്റിംഗ് വരുമാനം മറ്റാര്‍ക്കും ലഭിച്ചിട്ടില്ല.

Top