മൂന്ന് ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലെത്തും

മൂന്ന് മലയാള ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലെത്തും. ഓര്‍മയുണ്ടോ ഈ മുഖം, വസന്തത്തിന്റെ കനല്‍വഴികള്‍, ഒറ്റമന്ദാരം എന്നീ ചിത്രങ്ങളാണ് റിലീസിനെത്തുക.

മലയാളം മ്യൂസിക്കല്‍ റൊമാന്റിക് ചിത്രമാണ് ഓര്‍മയുണ്ടോ ഈ മുഖം.  സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി നിര്‍മിച്ചിരിക്കുന്ന ചിത്രം നവാഗതനായ അന്‍വര്‍ സാദിഖാണ് സംവിധാനം ചെയ്തിരിക്കുന്നത്.  വിനീത് ശ്രീനിവാസന്‍, നമിത പ്രമോദ് എന്നിവരാണ് പ്രധാന വേഷത്തില്‍. അജു വര്‍ഗിസ്, മുകേഷ്, ലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം.

പി കൃഷ്ണപിള്ളയുടെ കര്‍മ മണ്ഡലം പ്രമേയമാക്കിയ വസന്തത്തിന്റെ കനല്‍വഴികളില്‍ സമുദ്രക്കനി, റിതേഷ്, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. അനില്‍ വി നാഗേന്ദ്രനാണ് സംവിധാനം

യഥാര്‍ഥ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രവുമായാണ് വിനോദ് മങ്കരയുടെ ഒറ്റമന്ദാരം എത്തുന്നത്. ഭാമ, സജിത മഠത്തില്‍,നന്ദു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Top