മൂന്നാറില്‍ സ്ത്രീസമരക്കാര്‍ക്ക് നേരെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുടെ കല്ലേറ്

മൂന്നാര്‍: മൂന്നാറില്‍ രാപ്പകല്‍ സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുടെ സംഘര്‍ഷം രൂക്ഷമായി. സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിവീശി. കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.

നേരത്തെ സ്ത്രീ തൊഴിലാളികളുടെ സമരവേദിയിലേക്ക് ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചതും സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.

Top