മൂന്നാര്‍ സമരം വെള്ളിത്തിരയിലേക്ക്; സംവിധാനം ആഷിക് അബു

മൂന്നാറിലെ കണ്ണന്‍ ദേവന്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ സമരം വെള്ളിത്തിരയിലേക്ക്. പ്രമുഖ സംവിധായകനായ ആഷിക്ക് അബുവാണ് ഈ ജനകീയസമരത്തെ സിനിമയാക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്റെയും പിന്തുണയില്ലാതെ സ്ത്രീ തൊഴിലാളികള്‍ ഒരുമിച്ച് നടത്തിയ സമരം അടുത്തിടെ കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു.

സമരം ജനശ്രദ്ധ പിടിച്ചു പറ്റിയതോടെ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളുമൊക്കെ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ അതൊന്നും വേണ്ടെന്നു വച്ച സ്ത്രീകള്‍ നടത്തിയ സമരം ഒടുവില്‍ വിജയം കണ്ടു.

ചിത്രത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അണിയറക്കാരുടെയോ അഭിനേതാക്കളുടെയോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മഹാരാജാസിലെ പഴയ കാല ഇടതുപക്ഷ വിദ്യാര്‍ഥി നേതാവായിരുന്ന ആഷിഖില്‍ നിന്ന് സമരവീര്യം ഒട്ടും ചോരാത്ത സിനിമ തന്നെ പ്രേക്ഷകന് പ്രതീക്ഷിക്കാം.

Top