മൂന്നാര്‍ സമരം: ചര്‍ച്ചയ്‌ക്കെത്തിയ എസ്. രാജേന്ദ്രന്‍ എംഎല്‍എയെ തൊഴിലാളികള്‍ വിരട്ടിയോടിച്ചു

മൂന്നാര്‍: മൂന്നാര്‍ സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുമായി ചര്‍ച്ചയ്‌ക്കെത്തിയ എസ്. രാജേന്ദ്രൻ എംഎൽഎയെ സ്ത്രീ തൊഴിലാളികൾ വിരട്ടിയോടിച്ചു. ഒാടിയ എംഎൽഎയെ സ്ത്രീ തൊഴിലാളികൾ പിന്നാലെ ഒാടി ഒാടിച്ച് പൊലീസ് ജീപ്പിൽ കയറ്റുകയായിരുന്നു. ഇവർക്കൊപ്പം പൊലീസും ഒാടി.

മൂന്നാറില്‍ ഏഴു ദിവസമായി ദേശീയപാതയടക്കം ഉപരോധിച്ചു സമരം മുന്നോട്ടുപോവുകയാണ്. എംഎല്‍എയെ തടയുന്നതു ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് സമരക്കാര്‍ പ്രതിഷേധമറിയിച്ചു. എംഎല്‍എയുടെ ചിത്രം സമരത്തിന്റെ ഭാഗമായി പകര്‍ത്തിക്കാട്ടരുതെന്നു സമരക്കാര്‍ ആവശ്യപ്പെട്ടു.

Top