മൂന്നാര്‍ ഭൂമി കൈയ്യേറ്റം;മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് വിഎസ്

തിരുവനന്തപുരം: മൂന്നാര്‍ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.

ഇക്കാര്യംആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു.

മൂന്നാറില്‍ വന്‍കിട കമ്പനികള്‍ അനധികൃതമായി ഭൂമി കൈവശംവെച്ചിട്ടുണ്ട്. ഇത്തരത്തിലുളള ഭൂമി എത്രയും വേഗം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Top