മുസ്ലിങ്ങള്‍ക്ക് പ്രത്യേക സ്ഥാനം വേണമെങ്കില്‍ പാക്കിസ്ഥാനില്‍ പോകണമെന്ന് ശിവസേന

മുംബൈ: മുസ്‌ലിങ്ങള്‍ക്ക് പ്രത്യേക സ്ഥാനം ലഭിക്കണമെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേയ്ക്ക് പോകണമെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലാണ് ശിവസേന മുസ്ലീങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെങ്കില്‍ അവര്‍ ആദ്യം ഇന്ത്യയെ മാത്യരാജ്യമായി അംഗീകരിക്കണം. ഇവിടെ അവര്‍ക്ക് മതസ്വാതന്ത്ര്യം അവകാശപ്പെടാന്‍ കഴിയില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.

മുസ്‌ലിം പണ്ഡിതന്‍ ആസാദുദ്ദീന്‍ ഒവൈസിസ് മുസ്‌ലിങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ മറാത്തികള്‍ക്ക് നല്കിയിരിക്കുന്നത് പോലെ പരിഗണന വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിന് മറുപടിയുമായാണ് ശിവസേന രംഗത്തെത്തിയത്.

പിന്നോക്ക വിഭാഗക്കാരായ മുസ്‌ലിങ്ങള്‍ക്ക് സര്‍ക്കാര്‍ സംവരണം നല്‍കുന്നത് അവരുടെ പ്രതിഷേധം കണ്ടിട്ടോ മുസ്‌ലിങ്ങള്‍ ആയതുകൊണ്ടോ അല്ല. അവര്‍ രാജ്യത്തെ പൗരന്മാരായതു കൊണ്ടണെന്നും ശിവസേന ലേഖനത്തില്‍ പറയുന്നു.

Top