മുല്ലാ ഉമറിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്തതായി താലിബാന്‍

പെഷാവര്‍: കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ച താലിബാന്‍ നേതാവ് മുല്ലാ ഉമറിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്തു. മുല്ലാ അക്തര്‍ മന്‍സൂറിനെയാണ് പുതിയ നേതാവായി തെരെഞ്ഞെടുത്തത്. ഉമറിന്റെ പ്രധാന സഹായിയായിരുന്നു മന്‍സൂര്‍ എന്നാണ് വിവരം. മുല്ലാ ഉമറിന്റെ മരണം താലിബാന്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മുല്ലാ ഉമര്‍ രണ്ടുവര്‍ഷം മുമ്പ് കറാച്ചിയിലെ ആശുപത്രിയില്‍ മരണപ്പെട്ടെന്നാണ് കഴിഞ്ഞ ദിവസം അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചത്. ഈ വിവരം പുറത്തുവന്നതിനാല്‍ ഇന്ന് പാകിസ്താനില്‍ നടക്കേണ്ട താലിബാനും അഫ്ഗാന്‍ സര്‍ക്കാറും തമ്മിലുള്ള രണ്ടാംവട്ട സമാധാന ചര്‍ച്ച മാറ്റിവെച്ചു. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് താലിബാന്‍ നേരത്തെ അറിയിച്ചിരുന്നു.

പിന്‍ഗാമിയെ തെരഞ്ഞെടുത്തത് സംഘടനക്കിടയില്‍ പിളര്‍പ്പുണ്ടാക്കിയതായാണ് അറിയുന്നത്. ഒരു വിഭാഗം മുല്ലാ ഉമറിന്റെ മകനെ പിന്‍ഗാമിയാക്കണമെന്ന് അറിയിച്ചപ്പോള്‍ പാകിസ്താനുമായി ബന്ധമുള്ള മറ്റൊരു വിഭാഗം മന്‍സൂറിനെ പിന്തുണക്കുകയായിരുന്നു. എന്നാല്‍, ഉമറിന്റെ മരണം പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടില്ല

Top