മുല്ലപ്പെരിയാറില്‍ പരിശോധനയ്‌ക്കെത്തിയ കേരള സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു

കുമളി:  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധനയ്‌ക്കെത്തിയ കേരള സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധന നടത്താന്‍ ചീഫ് എന്‍ജിനീയര്‍ ലതികയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തെയാണ് തടഞ്ഞത്. അണക്കെട്ടിലും ഗാലറിയിലും പരിശോധന നടത്തുന്നതിനായി മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞാണ് ഇവരെ തടഞ്ഞത്.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനത്തതും ജലം കൊണ്ടു പോകുന്നത് തമിഴ്‌നാട് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. ജലനിരപ്പ് 142 അടിയായാല്‍ മാത്രമെ ഷട്ടര്‍ തുറക്കുകയൊള്ളുവെന്ന നിലപാടില്‍ തന്നെയാണ് തമിഴ്‌നാട് ഇപ്പോഴും.

Top