മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.3 അടി ആയി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടി ആയി ഉയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബേബിഡാമിലെ ചോര്‍ച്ച വര്‍ധിച്ചു. തിങ്കളാഴ്ച വൈകുന്നേരം അണക്കെട്ടില്‍ 141.1 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 1125 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

നീരൊഴുക്ക് കുറഞ്ഞതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്‍ഡില്‍ 150 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

Top