മുല്ലപ്പെരിയാറില്‍ ചോര്‍ച്ച കൂടി; സുര്‍ക്കി മിശ്രിതം ഇളകിപ്പോകുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലൂടെയുള്ള ചോര്‍ച്ച കൂടി. അണക്കെട്ടില്‍ ജലനിരപ്പുയരുന്നതിനിടെ ബേബി ഡാമില്‍ ചോര്‍ച്ചയുണ്ടായ ഭാഗത്തുനിന്നു സുര്‍ക്കി മിശ്രിതം വന്‍തോതില്‍ ഇളകിപ്പോയി.ഇന്ന് അണക്കെട്ടില്‍പ്പോയ മാധ്യമ സംഘമാണ് വന്‍തോതില്‍ സുര്‍ക്കി മിശ്രിതം ഒഴുകിപ്പോയതായി കണ്ടത്. ഇത് ബേബിഡാമിനു സമീപം ചതുപ്പായി രൂപ്പെട്ടിരിക്കുകയാണ്.ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ കേരളം തമിഴ്‌നാടിനെ ആശങ്കയറിയിച്ചിരുന്നെങ്കിലും അവര്‍ അത് അവഗണിച്ചിരുന്നു. ഡാമിനു ബലക്ഷയമില്ലെന്നും തമിഴ്‌നാട് വാദിച്ചിരുന്നു.
പ്രധാന അണക്കെട്ടിന്റെ 10, 11 ബ്ലോക്കുകളിലൂടെയുള്ള ചോര്‍ച്ചയും കൂടിയിട്ടുണ്ട്. നേരത്തെ ചോര്‍ച്ചയുണ്ടായിരുന്ന മറ്റു ഭാഗങ്ങളിലെല്ലാം വെള്ളത്തിന്റെ ഒഴുക്കും കൂടിയിട്ടുണ്ട്. ഇന്നു രാവിലെ ഡാമിലെ ജലനിരപ്പ് 140.07 ആയിരുന്നു. ഇപ്പോള്‍ അത് 140.1 ആയിരിക്കുന്നു. ഇതും ആശങ്കയുണ്ടാക്കുന്നതാണ്.

അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെയും 141 അടിയായി തുടര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതു തമിഴ്‌നാടിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. സ്പില്‍വേയിലെ 13-ാമത്തെ ഷട്ടറിന്റെ തകരാര്‍ പരിഹരിക്കാനുള്ള ജോലികള്‍ തമിഴ്‌നാട് ആരംഭിച്ചു.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ മുഴുവനും അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ടു കേരളം സുപ്രീംകോടതിയി ല്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു യുദ്ധകാലാടിസ്ഥാനത്തില്‍ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ തമിഴ്‌നാട് ആരംഭിച്ചതെന്നും സൂചനയുണ്ട്.

Top