മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ശനിയാഴ്ച ഉന്നതതല യോഗം ചേരും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ജലവിഭവമന്ത്രി ഉമാ ഭാരതി ഉന്നതതല യോഗം വിളിച്ചു. ശനിയാഴ്ചയാണ് യോഗം നടക്കുക.

ഇരു സംസ്ഥാനങ്ങളോടും മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുസമൂഹത്തെക്കൂടി കണക്കിലെടുത്ത് ഡാമിലെ ജലനിരപ്പ് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉമാ ഭാരതി അറിയിച്ചു.

Top