മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറയ്ക്കാന്‍ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

തിരുവനന്തപുരം:  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനത്തത് ജലനിരപ്പ് ഉയരാനിടയായി. പതിമ്മൂന്ന് സ്പില്‍വേ ഗേറ്റുകളില്‍ ഒന്ന് തകരാറിലാണ്. രണ്ടാഴ്ചയായി ഇതു നന്നാക്കുന്ന ജോലികള്‍ നടന്നുവരുന്നു. തുലാവര്‍ഷം ഏതു നിമിഷവും ശക്തി പ്രാപിക്കാമെന്നിരിക്കെ ജനങ്ങളുടെ ആശങ്കയും വര്‍ധിച്ചിരിക്കുകയാണ്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

Top