മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം:  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കും.  ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്കു മുകളില്‍ ഉയര്‍ന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

പതിമൂന്ന് സ്പില്‍വേ ഗേറ്റുകളില്‍ ഒന്ന് ഇപ്പോള്‍ തകരാറിലാണ്. രണ്ടാഴ്ചയായി ഇതു നന്നാക്കാനുള്ള ജോലികള്‍ നടന്നുവരുന്നു. തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതോടുകൂടി ജലനിരപ്പ് വീണ്ടും ഉയരും. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ആശങ്കയറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനു കത്തയച്ചിരുന്നു.

Top