മുരളി വിജയ് സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക്

ഫത്തുല്ല: ശിഖര്‍ ധവാനൊപ്പം മുരളി വിജയ് കൂടി സെഞ്ചുറി നേടിയതോടെ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേയ്ക്ക്. മഴ മാറി നിന്ന മൂന്നാം ദിനം കളി തുടങ്ങിയതിന് പിന്നാലെ വിജയ് കരിയറിലെ തന്റെ ആറാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഇതുവരെ 336 റണ്‍സെടുത്തു. 195 പന്തില്‍ 173 റണ്‍സ് നേടിയ ധവാന്‍ ശാകിബുല്‍ ഹസന്റെ പന്തില്‍ പുറത്തായി. 283 എന്ന റെക്കോര്‍ഡ് കൂട്ടുകെട്ട് കുറിച്ചാണ് ഇന്ത്യന്‍ ഓപണര്‍മാര്‍ പിരിഞ്ഞത്.

രോഹിത് ശര്‍മ ആറും ക്യാപ്റ്റന്‍ വിരാട് കോഹ് ലി 14ഉം റണ്‍സെടുത്ത് മടങ്ങി. ബംഗ്ലാദേശിനുവേണ്ടി സ്പിന്നര്‍ ശാകിബുല്‍ ഹസന്‍ രണ്ടും ജുബൈര്‍ ഹുസൈന്‍ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ദിനം 56 ഓവര്‍ നടന്ന മത്സരത്തിന്റെ രണ്ടാം ദിനം മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു.

Top