മുന്‍ കേന്ദ്രമന്ത്രി നാരായണ്‍ റാവുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ യുപിഎ മന്ത്രിസഭയിലെ കല്‍ക്കരി സഹമന്ത്രിയായിരുന്ന ദേസരി നാരായണ്‍ റാവുവിന്റെ രണ്ട് കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്‍പത് ലക്ഷം രൂപയും തെലുങ്കാനയിലെ ഒന്നരക്കോടി രൂപ വിലമതിക്കുന്ന വസ്തുവകകളുമാണ് കണ്ടുകെട്ടിയത്.

മന്ത്രിയില്‍ നിന്നും ഔദാര്യങ്ങള്‍ നേടുന്നതിന് നവീന്‍ ജിന്‍ഡലിന്റെ കമ്പനിയായ ജിന്‍ഡല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് റാവുവിന്റെ സൗഭാഗ്യാ മീഡിയാ ലിമിറ്റഡില്‍ 2 കോടി രൂപ നിക്ഷേപിച്ചതായി നേരത്തേ ആരോപണമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയിഡ് നടത്തിയത്.

Top