മുഖ്യമന്ത്രിയും സുധീരനും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നുവെന്ന് വെള്ളാപ്പള്ളി

കോട്ടയം: നിശ്ചലദൃശ്യ വിവാദത്തില്‍ പ്രതിഷേധം നീട്ടിക്കൊണ്ടു പോകാന്‍ താല്‍പര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും കെപിസിസി പ്രസിഡന്റിന്റേയും മൗനം ഖേദകരമാണ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ഇവരുടെ ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വിഷയം ഉണ്ടായപ്പോള്‍ തന്നെ സിപിഎം പരസ്യമായി മാപ്പു പറയണമായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം അറിഞ്ഞ ശേഷം അന്തിമ നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Top