മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി വി.ഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി ഏകോപന സമിതിയോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. കെപിസിസി വൈസ്പ്രസിഡന്റ് വി ഡി സതീശനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചത്.

മുഖ്യമന്ത്രി മാണിയുടെയും ജോര്‍ജിന്റെയും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഓടി നടക്കുകയാണെന്നും ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിനെ ആര് സംരക്ഷിക്കുമെന്നും സതീശന്‍ ചോദിച്ചു രാവിലെ ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയിലാണ് സതീശന്‍ വിമര്‍ശനമുയര്‍ത്തിയത്.

മാണിയെയും ജോര്‍ജിനെയും സംരക്ഷിക്കാന്‍ ഓടി നടക്കുന്ന ഉമ്മന്‍ചാണ്ടി പാര്‍ടിയെ സംരക്ഷിക്കുന്നില്ല. പ്രവര്‍ത്തകരും മന്ത്രിമാരും തമ്മില്‍ ഏകോപനമില്ല. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത പാര്‍ട്ടിക്കുണ്ടോയെന്നും സതീശന്‍ ചോദിച്ചു.

Top