മുംബൈ സ്‌ഫോടനക്കേസ്: യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി.സ്‌ഫോടനത്തിന്റെ സൂത്രധാരനായ ടൈഗര്‍ മേമന്റെ സഹോദരനാണു യാക്കുബ് മേമന്‍ എന്നറിയപ്പെടുന്ന യാക്കൂബ് അബ്ദുള്‍ റസാഖ് മേമന്‍. രണ്ടു വര്‍ഷം മുമ്പാണു വിചാരണക്കോടതി മേമനു വധശിക്ഷ വിധിച്ചത്.

1993 മാര്‍ച്ച് 12നു മുംബൈയില്‍ 13 ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 1:35നും 3:30നും ഇടയിലായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്.

Top