മുംബൈയില്‍ മഴ നാശം വിതയ്ക്കുന്നു; വെള്ളക്കെട്ടില്‍ പെട്ട കാറിനുള്ളില്‍ കുടുങ്ങി രണ്ടുപേര്‍ മരിച്ചു

മുംബൈ: മുംബൈയിലെ മലാഡിന് സമീപം വെള്ളക്കെട്ടില്‍ നിന്നുപോയ കാറിനുള്ളില്‍ കുടുങ്ങിയ രണ്ടുപേര്‍ മരിച്ചു. സുഹൃത്തുക്കളായ ഇര്‍ഫാന്‍ ഖാന്‍ (37), ഗുല്‍ഷാദ് ഷെയ്ഖ് (38) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11.30 ഓടെ വീട്ടിലേക്കുപോയ ഇവരുടെ കാര്‍ മലാഡിന് സമീപമുള്ള അടിപ്പാതയിലെ വെള്ളക്കെട്ടിലാണ് കുടുങ്ങിയത്. എന്‍ജിനില്‍ വെള്ളം കയറി വാഹനം നിന്നുപോയതോടെ ഓട്ടോമാറ്റിക് ഡോറുകള്‍ തുറക്കാന്‍ കഴിയാതെവന്നു. ഇതോടെയാണ് ഇരുവരും ദീര്‍ഘനേരം കാറിനുള്ളില്‍ കുടുങ്ങിയത്.

രക്ഷാപ്രവര്‍ത്തകര്‍ പിന്നിട് കാര്‍ വെള്ളക്കെട്ടില്‍നിന്ന് തള്ളിമാറ്റിയപ്പോഴാണ് രണ്ടുപേരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പിന്നീട് രണ്ടുപേരും മരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും പോലീസുമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Top