മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെടുത്തു

കോട്ടയം: പാറമ്പുഴയ്ക്ക് സമീപം മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെയും മൃതദേഹവും കണ്ടെടുത്തു. വടവാതൂര്‍ കുന്നപ്പള്ളിയില്‍ അശ്വിന്‍ കെ. പ്രസാദിന്റെ മൃതദേഹമാണ് ഇന്ന്‌ രാവിലെ ലഭിച്ചത്.

കോട്ടയം മീനടം സ്വദേശി ഷിബിന്‍ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം.

എട്ടംഗ സംഘമാണ് മീനച്ചിലാറ്റില്‍ കുളിക്കാന്‍ എത്തിയത്. ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ്‌ രണ്ടു പേര്‍ കൂടി അപകടത്തില്‍പ്പെട്ടത്.

Top