മിസ് ഹോണ്ടുറാസ് മരിയ ജോസിനേയും സഹോദരിയേയും മരിച്ച നിലയില്‍ കണ്ടെത്തി

മെക്‌സിക്കോ സിറ്റി: കഴിഞ്ഞ ആഴ്ചയില്‍ കാണാതായ മിസ് ഹോണ്ടുറാസ് മരിയ ജോസിനെയും സഹോദരി സോഫിയ ട്രിനിഡാഡിനേയും മരിച്ച നിലയില്‍ കണ്ടെത്തി.

സുഹൃത്തിന്റെ ജന്മ ദിനപാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ഇവരെ കാണാതാവുകയായിരുന്നു. പത്തൊന്‍പതുകാരിയായ മരിയ ജോസ് ഈ ആഴ്ച ലണ്ടനില്‍ നടക്കുന്ന ലോക സുന്ദരി മത്സരത്തില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു. മരിയയുടെ സഹോദരി സോഫിയയുടെ കാമുകനടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top