മിസ്റ്റര്‍ ലോക്കലായി ശിവകാര്‍ത്തികേയന്‍ എത്തുന്നു

ശിവകാര്‍ത്തികേയന്‍- നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. മിസ്റ്റര്‍ ലോക്കല്‍ എന്നാണ് ചിത്രത്തിന്റ പേര്.

രാജേഷ് എം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മന്നന്‍ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ചിത്രീകരിക്കുന്നത്. വാസു സംവിധാനം ചെയ്ത മന്നനില്‍ വിജയശാന്തിയായിരുന്നു നായിക.

Top