മിനാ ദുരന്തം: രാജകുടുംബത്തെ പേടിച്ച് സൗദി സര്‍ക്കാരിന്റെ പിഴവുകള്‍ മിണ്ടാതെ മാധ്യമങ്ങള്‍

മിനാ: ഹജ്ജ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 717 തീര്‍ത്ഥാടകര്‍ ദാരുണമായി മരിച്ചിട്ടും സൗദി ഭരണകൂടത്തിന്റെ പിടിപ്പുകേടിനെക്കുറിച്ച് മിണ്ടാതെ മാധ്യമങ്ങള്‍.

ഐ.എസ് ഭീതിയില്‍ സുരക്ഷ ശക്തിപ്പെടുത്തിയപ്പോള്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് വോളണ്ടിയര്‍മാരുടെ സേവനവും ക്രമീകരണങ്ങളും നടത്താത്തതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നു തുറന്നു പറയാന്‍ മടിക്കുകയാണ് മാധ്യമങ്ങള്‍.

സൗദി ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയാല്‍ മാധ്യമ സ്ഥാപനം അടച്ചുപൂട്ടുമെന്ന ഭീതിയിലാണ് മാധ്യമങ്ങള്‍ സത്യം പറയാന്‍ മടിക്കുന്നത്.
കഴിഞ്ഞ സെപ്തംബര്‍ 11ന് ക്രെയിന്‍ തകര്‍ന്നു വീണ് 118 പേര്‍ മരിച്ചിട്ടും തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ സൗദി ഭരണകൂടം കാട്ടിയ പിഴവ് മാധ്യമങ്ങള്‍ തുറന്നുകാട്ടിയില്ല.

20 ലക്ഷത്തോളം തീര്‍ത്ഥാടകരെത്തുന്നു വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തീര്‍ത്ഥാടകര്‍ക്കാവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ സൗദി ഭരണകൂടം ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.

തിരക്കുണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കി, അപകടം ഒഴിവാക്കാനാവശ്യമായ യാതൊരു മുന്‍കരുതലുകളും സ്വീകരിച്ചില്ല. തീര്‍ത്ഥാടകര്‍ നിര്‍ദ്ദേശം പാലിക്കാത്തതാണ് അപകട കാരണമെന്ന് പറഞ്ഞ് കൈകഴുകുകയാണ് സൗദി ഭരണകൂടം.

അക്രമത്തിനോ കലാപത്തിനോ വന്നവരല്ല ഹജ്ജ് തീര്‍ത്ഥാടകര്‍. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അവരെ നിയന്ത്രിച്ച് തിരിക്ക് കുറക്കേണ്ട ഉത്തരവാദിത്വം സൗദി ഭരണകൂടത്തിനുണ്ട്.

അപടത്തിന്റെ കാരണം തീര്‍ത്ഥാടകരുടെ ചുമലില്‍ ചാര്‍ത്തി രക്ഷപ്പെടുന്ന ന്യായവാദം അപലപനീയമാണ്. എന്തിനെയും വിമര്‍ശിക്കുന്ന മലയാള മാധ്യമങ്ങള്‍പോലും ഈ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടാതെ സൗദി ഭരണകൂടത്തിന്റെ വാദത്തെ പിന്തുണച്ച് സൗദി സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷയെക്കുറിച്ചാണ് വാര്‍ത്ത നല്‍കുന്നത്.

തീര്‍ത്ഥാടകരുടെ ഭാഗത്തുനിന്നുണ്ടായ അത്യുല്‍സാഹമാണ് അപടത്തിനു കാരണമെന്നു വിധിയെഴുതി സൗദി സര്‍ക്കാരിനെ പ്രീണിപ്പിക്കുകയാണ് മാധ്യമങ്ങള്‍.

Top