മികച്ച പ്രതികരണവുമായി ലൂമിയ 830

ലൂമിയ 830 സ്മാര്‍ട്ട്‌ഫോണിന് മികച്ച സ്വീകരണം. കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ്ങ് സിസ്റ്റമുള്ള നോക്കിയ ലൂമിയ 833
0 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അഫോഡബിള്‍ ഫ്‌ളാഗ്ഷിപ്പ് എന്നാണ് കമ്പനി ലൂമിയ 830 യെ വിശേഷിപ്പിക്കുന്നത്. 28,799 രൂപയാണ് വില.

5 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്റെ പ്രധാന ആകര്‍ഷകണം. 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 പ്രോസസറുള്ള ലൂമിയ 830യുടെ റാന്‍ഡം ആക്‌സസ് മെമ്മറി 1 ജിബിയാണ്. 128 ജിബി വരെ ഉയര്‍ത്താന്‍ സാധിക്കുന്ന 16 ജിബി ഇന്റേണല്‍ മെമ്മറിയാണ് പുത്തന്‍സ്മാര്‍ട്ട്‌ഫോണില്‍.

10 മെഗാപിക്‌സല്‍ പ്യൂര്‍ വ്യൂ ക്യാമറയും .9 മെഗാപിക്‌സല്‍ എച്ച്ഡി മുന്‍ ക്യാമറയും ഇതിന്റെ സവിശേഷതയാണ്. 2200 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ ലൂമിയ 830യിലുള്ളത്. പ്യൂര്‍ വ്യൂ കാമറയാണ് മിക്ക യുവാക്കളെയും ഇതിലേയ്ക്ക് ആകര്‍ഷിക്കാന്‍ പ്രധാന കാരണം. എന്നാല്‍ ഈ ഒരു സവിശേഷതയ്ക്ക് മാത്രമായി ലൂമിയയുടെ വില വര്‍ധിപ്പിച്ചത് സംബന്ധിച്ച് ചില തര്‍ക്കങ്ങളും ഉപഭോക്താക്കള്‍ ഉന്നയിക്കുന്നുണ്ട്.

Top