മികച്ച നേട്ടത്തോടെ ഭാരത് പെട്രോളിയം

മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തോടെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. 2013-2014 സാമ്പത്തിക വര്‍ഷം ഭാരത് പെട്രോളിയം നേടിയത് 4000 കോടി രൂപയാണ്. 2013ലെ ലാഭമായ 2642 കോടിയില്‍ നിന്ന് ഇത്തവണ ലാഭം ആയി 4069 കോടിയായി വര്‍ധിച്ചു. കമ്പനിയുടെ മൊത്ത വരുമാനത്തില്‍ 8.13 ശതമാനത്തിന്റെ വര്‍ധന കണ്ടു.

ആഗോള ക്രൂഡ് വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ധനങ്ങള്‍ നഷ്ടമില്ലാതെ വില്‍ക്കാന്‍ കഴിയുന്നുണ്ടെന്നു വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കമ്പനി വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ കൊച്ചിന്‍ റിഫൈനറിയുടെ നവീകരണത്തിനായി 15,500 കോടി രൂപയും ഭാരത് പെട്രോളിയം ചിലവഴിക്കും.

കൊച്ചിന്‍ റിഫൈനറിയും മികച്ച പ്രകടമാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാഴ്ച്ചവച്ചത്. 9.5 മില്ല്യണ്‍ മെട്രിക്ക് ടണ്‍ ശേഷി 10.32 ആയി വര്‍ധിച്ചു. പുതുതായി 15,500 കോടി രൂപയുടെ നിക്ഷേപമാണു കൊച്ചിയില്‍ നടത്തുന്നത്.

Top