മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തില്‍ വീട് വാങ്ങുന്നു

sachin tendulkar

കൊച്ചി: ക്രിക്കറ്റ് പ്രേമികളുടെ ഹൃദയസ്പന്ദനമായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തില്‍ വീട് വാങ്ങുന്നു. കുണ്ടന്നൂരിലുള്ള പ്രൈം മെറിഡിയന്റെ
കായലോര പ്രോജക്ടായ ബ്ലൂ വാട്ടേഴ്‌സിലെ വില്ലയാണ് സച്ചിന്റെ മലയാള നാട്ടിലെ വീട്. കേരളവുമായുള്ള സച്ചിന്റെ ബന്ധത്തിന്റെ ആഴമാണ് കൊച്ചിയുള്ള വീട്.

ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി അഘോഷങ്ങളിലെ പങ്കെടുക്കാന്‍ 4ന് കൊച്ചിയിലെത്തുന്ന സച്ചിന്‍ ശനിയാഴ്ച വില്ല സന്ദര്‍ശിക്കും.

ഏറെ അന്വേഷണത്തിനൊടുവിലാണ് ബ്ലൂ വാട്ടേഴ്‌സിലെ വില്ല സച്ചിന്‍ സ്വന്തമാക്കുന്നത്. ഓണത്തിന് സദ്യയുണ്ണുന്ന ചിത്രം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് ഓണശംസകള്‍ പങ്കുവച്ചിരുന്നത് ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമകളിലൊരാളായ സച്ചിന്‍ കേരളത്തിലേക്ക് ഒരു പാട് തവണ വന്നിട്ടുണ്ട്.

ബാന്ദ്ര പെറി ക്രോസ് റോഡിലെ 6,000 സ്‌ക്വയര്‍ഫീറ്റ് ബംഗ്ലാവിലാണ് സച്ചിനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.

Top