മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ജൂലൈ 29 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഈ മാസം 29 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഭിഭാഷകനെ കാണണം എന്ന രൂപേഷിന്റെ അപേക്ഷ കൊല്ലം ജില്ലാ കോടതി അംഗീകരിച്ചു.

ഒരു മണിക്കൂറാണ് അഭിഭാഷകനെ കാണാനായി രൂപേഷിന് അനുവദിച്ചിട്ടുള്ളത്. 29ന് ശേഷം രൂപേഷിനെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കും. നേരത്തെ കുണ്ടറയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ രമണന്റെയും ആനന്ദന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രൂപേഷിനെ കൊല്ലത്ത് എത്തിച്ചത്.

മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപേഷിന് സിംകാര്‍ഡുകള്‍ എടുത്ത് നല്‍കിയത് രമണനും ആനന്ദനും ചേര്‍ന്നാണ് എന്നായിരുന്നു മൊഴി. നീറ്റാ ജലാറ്റിന്‍ ആക്രമണത്തില്‍ രൂപേഷിന്റെ നിര്‍ദ്ദേശപ്രകാരം രമണനും പങ്കെടുത്തതായും മൊഴിയുണ്ട്. ഈ രണ്ട് കേസുകളില്‍ രൂപേഷിന്റെ പങ്ക് അന്വേഷിക്കും.

രൂപേഷിനൊപ്പം പിടിയിലായ അനൂപ് കുണ്ടറ പൊലീസ് എടുത്ത കേസിലെ പ്രതിയാണെങ്കിലും അനൂപിനെ കൊല്ലത്തേക്ക് കൊണ്ടു വന്നില്ല.

Top