മാവോയിസ്റ്റ് നേതാവ് ജിതേന്ദ്ര കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി: വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് ജിതേന്ദ്രയെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചിയില്‍ നിന്നാണ് പ്രത്യേക പൊലീസ് സംഘം ജിതേന്ദ്രയേയും മറ്റു നാലു പേരെയും കസ്റ്റഡിയില്‍ എടുത്തത്.

2012 മുതല്‍ ഇയാള്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തീവ്രവാദ വിരുദ്ധ സെല്‍ ഇയാളെ ഇന്ന് ചോദ്യം ചെയ്യും.

Top