മാവോയിസ്റ്റ് ആക്രമണ ദൃശ്യങ്ങള്‍ പുറത്ത്; വെല്ലുവിളി ഏറ്റെടുക്കുന്നതായി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലുള്ള ആക്രമണ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണൂരിലെ ന്യൂഭാരത് ക്രഷര്‍ യൂണിറ്റ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. രൂപേഷ് ഉള്‍പ്പെട്ട ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. രൂപേഷ് പങ്കെടുത്ത ആക്രമണത്തിന്റെ പുറത്തുവന്ന ആദ്യ ദൃശ്യങ്ങളാണിത്.

അതേസമയം മാവോയിസ്റ്റ് വെല്ലുവിളി ഏറ്റെടുക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരളത്തിലെ സമാധാന ജീവിതം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Top