ഇമോഷണല്‍ ത്രില്ലര്‍ മാല്‍ഗുഡി ഡേയ്‌സുമായി അനൂപ് മേനോനും ഭാമയും

അനൂപ്‌മേനോന്‍, ഭാമ, എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സഹോദരങ്ങളായ വിശാഖ്, വിവേക്, വിനോദ് എന്നിവര്‍ ചേര്‍ന്നു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാല്‍ഗുഡി ഡേയ്‌സ്.

വി. കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൈജു കുറുപ്പ്, ഇര്‍ഷാദ്,നോബി, ടി.പി. മാധവന്‍,സത്യദേവ്, ബിനോയ്, പ്രിയങ്ക നായര്‍, ശൈലജ നായര്‍,മാസ്റ്റര്‍ വിശാല്‍,ബേബി ജാനകി, ബേബി ആല്‍ഖി ഫ്രാന്‍സിസ് തുടങ്ങിയവരും അഭിനയിക്കുന്നു. മാല്‍ഗുഡി എന്ന റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഇമോഷണല്‍ ത്രില്ലര്‍ ചിത്രമാണ് മാല്‍ഗുഡി ഡേയ്‌സ്.

Top