മാല്‍ഗുഡി ഡേയ്‌സില്‍ അനൂപ് മേനോന് ഒപ്പം ഭാമയും എത്തുന്നു

ചെറിയൊരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരം ഭാമ അനൂപ് മോനോന്റെ നായികയായി മലയാളത്തില്‍ എത്തുന്നു. അനൂപ് മേനോന്‍ നായകനാകുന്ന മാല്‍ഗുഡി ഡേയ്‌സ് എന്ന ചിത്രത്തിലാണ് ഭാമ അടുത്തതായി അഭിനയിക്കുന്നത്.

പഠനത്തില്‍ ശ്രദ്ധ പതിപ്പിക്കാനായി സിനിമയില്‍ നിന്നും മാറിനിന്ന ഭാമ ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കി സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഇതാദ്യമായാണ് ഭാമ അനൂപിനൊപ്പം അഭിനയിക്കുന്നത്. ഒരു സാധാരണ കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ താരം അഭിനയിക്കുന്നത്. ഇത്തരം വേഷങ്ങള്‍ ഇതിന് മുമ്പും താന്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത്രയും മനോഹരമായി തയ്യാറാക്കിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമാണെന്നും ഭാമ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് ഭാമ അഭിനയിച്ചത്. ഇതില്‍ പതിനഞ്ചുകാരിയായ അമ്മയുടെ വേഷം അവതരിപ്പിച്ച ‘ഒറ്റമന്ദാരം’ എന്ന ചിത്രം നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

ഇതോടൊപ്പം കന്നട സിനിമയിലും താരം ചുവടുറപ്പിച്ച ഭാമ തന്റെ അടുത്ത ചിത്രമായ അര്‍ജുനയുടെ റിലീസിനായി കാത്തിരിക്കുകയാണ്.

Top