മാറുന്ന ഇന്ത്യയില്‍ മാറാത്ത കാഴ്ചകള്‍; പ്രതീക്ഷയോടെ വീണ്ടുമൊരു സ്വാന്ത്ര്യദിനാഘോഷം

രാജ്യം 69ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കടക്കുമ്പോള്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് സുപ്രധാനമായ ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇത്തവണ സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായം ചോദിച്ചിരുന്നു. ഇത് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തും.

അനുദിനം നഗരങ്ങള്‍ മുഖംമിനുക്കി ആകാരം വര്‍ദ്ധിപ്പിക്കുമ്പോഴും ഇപ്പോഴും മാറാത്ത ഒരു ഇന്ത്യ ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കൃഷിയും പരമ്പരാഗത ഉപജീവന മാര്‍ഗ്ഗങ്ങളും തകര്‍ച്ചയിലായതോടെ ഉള്‍നാടുകളിലെ ജനങ്ങള്‍ നഗരത്തിലേക്ക് പലായനം ചെയ്യുകയാണ്. ഇക്കൂട്ടരും ഇപ്പോള്‍ തെരുവിന്റെ ഭാഗമാണ്.

ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങളിലേക്ക് കൂടി വികസനത്തിന്റെ പൊന്‍കിരണങ്ങള്‍ എത്തിയാല്‍ മാത്രമെ സ്വാതന്ത്ര്യം പൂര്‍ണമാകൂ.

തെരുവില്‍ വളരുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ജീവിതത്തിനും വഴി ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും സമൂഹത്തിന്റെ കര്‍ത്തവ്യവുമാണ്. കാരണം രാജ്യം അവരുടേതുകൂടിയാണ്.

മറ്റെല്ലാ പൗന്മാരും അനുഭവിക്കുന്ന അവകാശങ്ങള്‍ ലഭിക്കാന്‍ ഇവരും അര്‍ഹരാണ്. രാജ്യത്ത് ചിതറിക്കിടക്കുന്ന ഈ തെരുവ് മക്കള്‍ ഒരു വോട്ട് ബാങ്ക് അല്ലാത്തത് അവരുടെ ദൗര്‍ബല്യമായി കാണരുത്. മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് മിക്ക ആളുകളെയും ഇന്നിരിക്കുന്ന ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചിട്ടുള്ളത് എന്നത് മറക്കരുത്.

ഈ സ്വാതന്ത്ര്യ ദിനാഘോഷ ദിനവും എല്ലാ വര്‍ഷത്തേയും പോലെ പ്രതീക്ഷകള്‍ മാത്രമായി മാറാതിരിക്കട്ടെ.

സ്വാതന്ത്ര്യദിനാശംസകളോടെ,
Team Express kerala

Top