മാരുതി സുസൂക്കിയുടെ ആദ്യ ക്രോസ് ഓവറായ എസ് ക്രോസ് വിപണിയിലെത്തി

ഡ്യുവല്‍ ക്രോം ഗ്രില്‍ , 16 ഇഞ്ച് വീലുകള്‍ എന്നിവ ഒഴികെ യൂറോപ്യന്‍ വിപണിയിലെ എസ് ക്രോസിനു സമാനമാണ് ഇന്ത്യന്‍ മോഡല്‍. എക്‌സ്‌ഷോറൂം വില 8.34 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. റെനോ ഡസ്റ്റര്‍ , ഹ്യുണ്ടായി ക്രെറ്റ , നിസാന്‍ ടെറാനോ മോഡലുകളുമായാണ് എസ് ക്രോസ് എതിരിടുക. പുതിയ പ്ലാറ്റ്‌ഫോമിലാണ് എസ് ക്രോസ് നിര്‍മിച്ചിരിക്കുന്നത്. 4.3 മീറ്റര്‍ നീളമുള്ള അഞ്ച് സീറ്റര്‍ ക്രോസ് ഓവറിന് 180 മിമീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ് .

രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് എസ് ക്രോസിനുള്ളത്. രണ്ടും ഫിയറ്റില്‍ നിന്ന് കടം കൊണ്ടവയാണ്. എര്‍ട്ടിഗയിലെ തരം 1.3 ലീറ്റര്‍ ഡിഡിഐഎസ് എന്‍ജിന് 89 ബിഎച്ച്പി 200 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് ഗീയര്‍ബോക്‌സുള്ള ഈ വകഭേദത്തിന് 23.65 കിമീ / ലീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു.

320 ഡിഡിഐഎസിന്റെ 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിന് ശേഷി 118 ബിഎച്ച്പി 320 എന്‍എം. ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണിതിന്. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് 22.70 കിമീ/ ലീറ്റര്‍ . 1.6 ലീറ്റര്‍ എസ് ക്രോസിന് 100 കിമീ വേഗമെടുക്കാന്‍ 11.3 സെക്കന്‍ഡ് മതി.

രണ്ട് എയര്‍ബാഗുകള്‍ , എബിഎസ് , നാല് വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്ക് എന്നിവ എല്ലാ വകഭേദത്തിനുമുണ്ട്. ഓട്ടോമാറ്റിക് പ്രൊജക്ടര്‍ ഹെ!ഡ് ലാംപുകള്‍ , നാവിഗേഷന്‍ സിസ്റ്റം, റിയര്‍ വ്യൂ ക്യാമറ, ക്ലൈമറ്റ് കണ്‍ട്രോള്‍ എസി , ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ മുന്തിയ വകഭേദത്തിനുണ്ട്.

മാരുതി പ്രീമിയം മോഡലുകള്‍ക്കായി തുറന്ന നെക്‌സാ ഷോറൂമുകളിലൂടെ മാത്രമാണ് എസ് ക്രോസിന്റെ വില്‍പ്പന.

ഡല്‍ഹി എക്‌സ്‌ഷോറൂം വില

ഡിഡിഐഎസ് 200 ഡീസല്‍

സിഗ്!മ 8.34 ലക്ഷം രൂപ

ഡെല്‍റ്റ 9.15 ലക്ഷം രൂപ

സീറ്റ 9.99 ലക്ഷം രൂപ

ആല്‍ഫ 10.75 ലക്ഷം രൂപ

ഡിഡിഐസ് 320 ഡീസല്‍

ഡെല്‍റ്റ 11.99 ലക്ഷം രൂപ

സീറ്റ 12.99 ലക്ഷം രൂപ

ആല്‍ഫ 13.74 ലക്ഷം രൂപ.

Top