മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷന്‍ വിന്‍ഡ്‌സോംഗ്

സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷനായി മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന പുത്തന്‍ മോഡലാണ് വിന്‍ഡ്‌സോംഗ്. പെട്രോള്‍ വി.എക്‌സ്.ഐ വേരിയന്റായി എത്തുന്ന വിന്‍ഡ്‌സോംഗിന് 5.15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില.

ആകര്‍ഷകമായ ഗ്രാഫിക്‌സാണ് വിന്‍ഡ്‌സോംഗിലുള്ളത്. 83.1 ബി.എച്ച്.പി കരുത്തുള്ള 1,197 സി.സി എന്‍ജിനാണ് ഈ ഹാച്ച്ബാക്കിനുള്ളത്. 5 സ്പീഡ് മാനുവല്‍ ഗിയറുകള്‍ നല്‍കിയിരിക്കുന്നു. വാഗ്ദാനം ചെയ്യുന്ന മൈലേജ് ലിറ്ററിന് 25.2 കിലോമീറ്റര്‍. മികച്ച മ്യൂസിക് സംവിധാനമൊക്കെയുമായി ആകര്‍ഷകമായാണ് ഇന്റീരിയറും സജ്ജമാക്കിയിരിക്കുന്നത്.

Top