മാരുതി സുസുക്കി ഓള്‍ട്ടോ കെ10

ന്യൂഡല്‍ഹി: ചെറുകാര്‍ വിഭാഗത്തില്‍ മേധാവിത്വം ഉറപ്പിക്കുവാന്‍ മാരുതി. മാരുതി സുസുക്കി ഓള്‍ട്ടോ കെ10 ന്റെ ഏറ്റവും പതിയ പതിപ്പ് അടുത്ത മാസം എത്തും. ഓട്ടോമേറ്റഡ് ഗിയര്‍ സംവിധാനമുള്ള പതിപ്പാണ് പുറത്തിറക്കുന്നത്.

സെലെറിയോക്കു പിന്നാലെ മാരുതി പുറത്തിറക്കുന്ന ഓട്ടോ ഗിയര്‍ ഷിഫ്റ്റിംഗ് സംവിധാനമുള്ള രണ്ടാമത്തെ കാറാണ് ഓള്‍ട്ടോ കെ10.

ആറ് വ്യത്യസ്ത വേരിയന്റുകളിലായിരിക്കും ഓള്‍ട്ടോ കെ10 പുറത്തിറങ്ങുന്നത്. ശ്രേണിയിലെ ടോപ്പ് എന്‍ഡില്‍ മാത്രമായിരിക്കും ഓട്ടോ ഗിയര്‍ ഷിഫ്റ്റ് സംവിധാനം ലഭിക്കുന്നത്. പെട്രോള്‍ വേരിയന്റ് 24.07 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. സിഎന്‍ജി വേരിയന്റിന്റെ മൈലേജ് 32.26 കിലോമീറാണ്.

നവംബറില്‍ വാഹനം അവതരിപ്പിക്കുമ്പോള്‍ മാത്രമായിരിക്കും വില പുറത്തുവിടുന്നത്. നിലവില്‍ വിപണിയിലുള്ള ഓള്‍ട്ടോ കെ10ന് 3.15 ലക്ഷത്തിനും 3.31 ലക്ഷത്തിനും ഇടയിലാണ് വില.

Top