മാരുതിയുടെ എട്ടാം തലമുറ മാരുതി ആള്‍ട്ടോ 658 എത്തുന്നു

മാരുതിയുടെ എട്ടാം തലമുറയിലെ പുതിയ മോഡല്‍ വരുന്നു. മാരുതി ആള്‍ട്ടോ 658 എന്നാണ് ഈ ചെറുകാറിന്റെ പേര്. 37 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന കാറിന് 3.25 ലക്ഷം രൂപയാണ് വില. എന്‍ജിന്‍ 658 സിസി ആണ്. ആള്‍ട്ടോ 800 ഉം വാഗണറും ഒത്തു ചേരുന്ന ഡിസൈനാണ് ഇതിനു നല്‍കിയിരിക്കുന്നത്.

എടുത്ത പറയത്തക്ക പ്രത്യേകത പിറകുവശത്തെ ചാരക്കളര്‍ ആണ്. അഞ്ചു ഗിയര്‍, പവര്‍ സ്റ്റിയറിങ്, അലോയ് വീലുകള്‍, പവര്‍ വിന്‍ഡോസ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. സീറ്റിങ് കപ്പാസിറ്റി നാല് ആണ്. ഫീച്ചേഴ്‌സുകളില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നു മാരുതി അധികൃതര്‍ പറയുന്നു. അതേസമയം, ആള്‍ട്ടോയുടെ പുതിയ വേരിയന്റാണോ പിന്‍ഗാമിയാണോ ഈ മോഡലെന്നു വെളിപ്പെടുത്തിയിട്ടില്ല.

Top