മാരായമുട്ടം ക്വാറി അപകടം ; പാറമട ഉടമയ്‌ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്‌

തിരുവനന്തപുരം: മാരായമുട്ടം ക്വാറി അപകടവുമായി ബന്ധപ്പെട്ട് പാറമട ഉടമ തിരുവനന്തപുരം സ്വദേശി കോട്ടയ്ക്കലില്‍ അലോഷ്യസിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു.

പാറമടയില്‍ അളവില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു.

മാത്രമല്ല, ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനധികൃതിമായാണ് ക്വാറി പ്രവര്‍ത്തിച്ചതെന്നും, പ്രദേശത്തെ മറ്റു ക്വാറികളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

മാരായമുട്ടത്ത് പാറമടയിലുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

മാലക്കുളങ്ങര ബിനില്‍ കുമാറും, സേലം സ്വദേശിയായ സതീശും (29)ആണ് മരിച്ചത്.

പാറ പൊട്ടിക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം.

Top