മാന്‍ ഓഫ് ദ സീരിസ്: അശ്വിന് മുന്നില്‍ ഇനി സച്ചിനും സെവാഗും മാത്രം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 21 വിക്കറ്റുകളുമായി മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം കരസ്ഥമാക്കിയ ആര്‍ അശ്വിന് മുന്നില്‍ ഇനി സച്ചിനും സെവാഗും മാത്രം. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ് സീരീസ് അവാര്‍ഡ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ അശ്വിന് ഇനി മറികടക്കാനുള്ളത് ഈ രണ്ട് ബാറ്റിംഗ് ഇതിഹാസങ്ങളെയാണ്.

ശ്രീലങ്കയ്‌ക്കെതിരെ അശ്വിന്‍ നേടിയത് കരിയറിലെ നാലാമത്തെ മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരമാണ്. ഇനി അശ്വിന് മുന്നിലുള്ളതാകട്ടെ അഞ്ചുതവണ വീതം മാന്‍ ഓഫ് ദ് സീരീസ് അവാര്‍ഡുകള്‍ നേടിയിട്ടുള്ള സാക്ഷാല്‍ സച്ചിന്‍ ടെന്‍ന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും മാത്രവും.

അശ്വിന്റെ കരിയറിലെ മറ്റൊരു രസകരമായ കണക്കുകൂടിയുണ്ട് ഇന്നത്തെ മാന്‍ ഓഫ് ദ് സീരിസ് പുരസ്‌കാരത്തിന്. കരിയറില്‍ മാന്‍ ഓഫ് ദ് മാച്ച് ആവാര്‍ഡുകളേക്കാള്‍ കൂടുതല്‍ മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരങ്ങളാണ് അശ്വിന്‍ നേടിയിട്ടുള്ളത്.

വിശ്വസിച്ചാലും ഇല്ലെങ്കിലും കരിയറിലിതുവരെ മൂന്നുതവണയാണ് അശ്വിന്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിട്ടുള്ളത്. എന്നാല്‍ മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരം നേടിയതാകട്ടെ നാലു തവണയും.

Top