മാണി രാജി വച്ചില്ലെങ്കില്‍ ശക്തമായ പൊതുജന പ്രക്ഷോഭം സംഘടിപ്പിക്കും;തോമസ് ഐസക്

ആലപ്പുഴ: ധനമന്ത്രിസ്ഥാനത്തിന് അപമാനമായി മാറിയിരിക്കുകയാണ് കെ.എം.മാണിയെന്ന് തോമസ് ഐസക് എം.എല്‍.എ. രാജിവച്ചില്ലെങ്കില്‍ ശക്തമായ പൊതുജനപ്രക്ഷോഭവുമായി എല്‍.ഡി.എഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റുമായി ബന്ധപ്പെട്ടോ, ധനകാര്യവകുപ്പുമായി ബന്ധപ്പെട്ടോ ഇതിന് മുമ്പ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായിട്ടില്ല. അഴിമതിയുടെ പ്രഭവകേന്ദ്രമായി ധനവകുപ്പ് മാറിക്കഴിഞ്ഞിരിക്കുകയാണ്. മാണി രാജിവച്ചില്ലെങ്കില്‍ ശക്തമായ പൊതുജനപ്രക്ഷോഭം സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാന്‍ ഇന്ന് എല്‍.ഡി.എഫ് യോഗം ചേരുന്നുണ്ട്. അധികാരത്തില്‍ നിന്നും താഴെയിറങ്ങുന്നതാണ് കെ.എം.മാണിയുടെ ധാര്‍മികതയെന്നും തോമസ് ഐസക് പറഞ്ഞു.

Top