മാണി മാതൃകയാക്കുന്നത് ഉമ്മന്‍ ചാണ്ടിയെയാണെന്ന് തോമസ് ഐസക്

കോട്ടയം: ധനമന്ത്രി കെ.എം മാണി മാതൃകയാക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണെന്ന് തോമസ് ഐസക്ക് എംഎല്‍എ. ചിത്രം പൂര്‍ണമാകണമെങ്കില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി വരണം. എന്നാലെ ഉമ്മന്‍ചാണ്ടികെ എം മാണി അധാര്‍മ്മിക കൂട്ടുകെട്ടിന്റെ വിവരങ്ങള്‍ പുറത്ത് വരൂവെന്നും അദ്ദേഹം പറഞ്ഞു.

കള്ളത്തരം പിടച്ചാല്‍ പോലും നാണമില്ലാത്ത മുഖത്ത് മാറ്റമില്ലാത്ത ഒരു കൂട്ടമായി കേരള മന്ത്രസഭ മാറിയിരിക്കുന്നു. ജനകീയ കോടതിയില്‍ വിചാരണ ചെയ്യപ്പെടുമെന്നും തോമസ് ഐസക് പറഞ്ഞു.

Top