മാണി ഗ്രൂപ്പിന് പി.സി ജോര്‍ജിന്റെ വിമര്‍ശനം

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ്. പുതിയ നികുതി നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് കെ.എം മാണിയ്‌ക്കെതിരെയും ജോര്‍ജ് ആഞ്ഞടിച്ചു. പാര്‍ട്ടിയുടെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതായും കോട്ടയത്തു നടന്ന പാര്‍ട്ടിയോഗത്തില്‍ ജോര്‍ജ് പറഞ്ഞു.

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാ കണ്‍വെന്‍ഷനിലാണ് പി.സി.ജോര്‍ജ് പാര്‍ട്ടിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. പടവലങ്ങ പോലെ വളരുന്ന പാര്‍ട്ടിയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുകയാണ്. മാണിസാര്‍ എന്നു വിളിച്ചിരുന്ന കേരള കോണ്‍ഗ്രസുകാര്‍ പോലും പാര്‍ട്ടി ചെയര്‍മാനെ ഇന്ന് കെ.എം മാണിയെന്ന് വിളിച്ചു തുടങ്ങി. നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടിയില്‍ ആളു കാണില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Top