മാണി ഗ്രൂപ്പിന്റെ പിളര്‍പ്പ് ഏറെക്കുറെ ഉറപ്പായെന്ന് ബാലകൃഷ്ണപിള്ള

തിരുവനന്തപുരം:മാണി ഗ്രൂപ്പിന്റെ പിളര്‍പ്പ് ഏറെക്കുറെ ഉറപ്പായെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ള. ചീഫ് വിപ്പ് തോമസ് ഉണ്യാടന്‍ കാണിച്ചത് രാഷ്ട്രീയ മര്യാദയാണ്. എല്ലാവരും ഒറ്റക്കാക്കിയപ്പോള്‍ മാണിക്കൊപ്പം നില്‍ക്കാന്‍ തയ്യാറായി. രാഷ്ട്രീയ സതിയാണ് ഉണ്യാടന്‍ അനുഷ്ടിച്ചതെന്ന് ഞാനാണ് ആദ്യം പറഞ്ഞത്. ജോസഫിനോട് അതുപറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും പിള്ള പറഞ്ഞു.

ബാര്‍കോഴ വിവാദത്തില്‍ മന്ത്രി മാണിയേക്കാള്‍ തെറ്റു ചെയ്തവര്‍ യു.ഡി.എഫിനകത്ത് ഉണ്ട്. കായംകുളം കൊച്ചുണ്ണിമാരും ഇത്തിക്കരപ്പക്കിമാരും ഇപ്പോഴും മുന്നണിയിലുണ്ട്. മന്ത്രി കെ.ബാബു പത്തുകോടി രൂപ വാങ്ങിയെന്ന ആരോപണം നിഷ്പ്രയാസം ഒതുക്കിയില്ലേയെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.

ബാര്‍കോഴയുടെ കാര്യം ബിജു രമേശ് പറയുന്നതിന് മുമ്പേ പറഞ്ഞയാള്‍ ഞാനാണ്. മാണിയെ രാജിവെച്ചു എന്നല്ല രാജിവെപ്പിച്ചു എന്നു പറയുന്നതാണ് ശരി. മാണി അടങ്ങിയിരിക്കുന്ന സ്വഭാവക്കാരനാണെന്ന് ഞാന്‍ കരുതുന്നില്ല. മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും യു.ഡി.എഫ് വിട്ട് പോകാന്‍ മാണിക്കാകില്ലെന്നും പിള്ള പറഞ്ഞു.

Top