മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കുന്നതായി താമരശേരി ബിഷപ്പ്

താമരശേരി: മന്ത്രി കെ.എം മാണിക്കെതിരെ താമരശേരി ബിഷപ്പ്. മാണി ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയതായി വിശ്വസിക്കുന്നതായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് കൂടിയായ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
മുമ്പ് ഇത് വിശ്വസിച്ചിരുന്നില്ല. മദ്യനയത്തില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ഇത് സൂചിപ്പിക്കുന്നുവെന്നും ബിഷപ്പ് വ്യക്തമാക്കി.

Top