മാണിയെ മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ലെന്ന് തോമസ് ഐസക്

കോട്ടയം: കെ എം മാണിയെ മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഡോ.ടി എം തോമസ് ഐസക്. മാണിയുടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച പരാമര്‍ശം അസംബന്ധമാണെന്നും തോമസ് ഐസക് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ആരോടാണ് ചര്‍ച്ച നടത്തിയതെന്ന് പി സി ജോര്‍ജ് വ്യക്തമാക്കണം. തെരഞ്ഞെടുപ്പിലൂടെ അല്ലാതെ എല്‍ഡിഎഫിന് മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

Top