മാണിയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേസ് അട്ടിമറിക്കാനാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. അതിനാലാണ് സംസ്ഥാനത്ത് ആരുടെയും നിയമോപദേശം തേടാതെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശത്തിന് കാത്തിരിക്കുന്നത്. സത്യസന്ധനായ വിന്‍സന്‍ എം.പോളിനെ വരെ യുഡിഎഫ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നും കോടിയേരി കുറ്റപ്പെടുത്തി.

കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പി സുകേശന്റെ വെളിപ്പെടുത്തല്‍ ആഭ്യന്തരമന്ത്രി ഗൗരവത്തിലെടുക്കണം. മാണി കോഴ ചോദിക്കുന്നതിന്റെ ശബ്ദരേഖ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആ ഉദ്യോഗസ്ഥന് ആത്മഹത്യവരെ ചിന്തിക്കേണ്ടി വന്നുവെന്നത് കേസ് അട്ടിമറിക്കപ്പെടുന്നതിന് തെളിവാണ്. അത്ര സമ്മര്‍ദ്ദവും ഭീഷണിയുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിടുന്നത്. വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,

Top