മാണിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ഡിവൈഎഫ്‌ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

തിരുവനന്തപുരം:ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നു വൈകിട്ട് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. 23ന് ജില്ലാ കേന്ദ്രങ്ങളില്‍ യുവജന മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

Top